---
title: "വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ; പ്രതി പിടിയിൽ  "
english_title: "Complaint of housebreaking and kidnapping of girl; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315070/Complaint of housebreaking and kidnapping of girl; accused arrested"
published_at: "2025-09-16T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8ee07ee933_1000331856.png"
keywords: []
---

# വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ; പ്രതി പിടിയിൽ  

> **Lead Summary:** കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ.

## Article Content

കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ.

വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്ചെയ്‌തത്. എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ഞായറാഴ്ച‌ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന് ഞായറാഴ്‌ച രാത്രി തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

വൈക്കം സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315070/Complaint of housebreaking and kidnapping of girl; accused arrested)